മയ്യിൽ: സ്റ്റീൽ പൈപ്പുകളുമായി എത്തിയ ലോറിയിൽനിന്ന് പൈപ്പുകൾ റോഡിലേക്ക് ഊർന്നിറങ്ങി.
മയ്യിൽ ബിസ്മില്ല കോപ്ലംക്സിലേക്കുള്ള കയറ്റത്തിൽ വെച്ച് ലോറിയുടെ ഒരു വശം തുറന്ന് പൈപ്പുകൾ കൂട്ടത്തോടെ റോഡിലേക്ക് വീഴുകയായിരുന്നു.
മുല്ലക്കൊടി സഹകരണബാങ്കിനു സമീപത്താണിത്. പൈപ്പുകൾ തമ്മിൽ കൂട്ടിക്കെട്ടാത്തതും ലോക്കിടാത്തതുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് വ്യകതമാക്കി. റോഡിലുണ്ടായ ഗതാഗതതടസ്സം മയ്യിൽ പോലീസെത്തി നീക്കി.
Post Your Comments