ദോഹ : ഫോണുകളിൽ ഇനി സിം വേണ്ട. പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ദോഹ. 5ജി സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനൊപ്പം ഉരീദുവും വോഡഫോണും ഇലക്ടോണിക് സിം കാർഡ് സാങ്കേതികവിദ്യയാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇത് നിലവിൽ വന്നാൽ സാധാരണരീതിയിലുള്ള സിം കാർഡുകൾക്ക് പകരം ഏത് കമ്പനിയുടെ സേവനമാണോ ഉപയോഗിക്കുന്നത് അവരുടെ സിം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ സിം കാർഡിന്റെ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും. ഇത്തരത്തിൽ , ഒന്നിലേറെ ഓപ്പറേറ്റർമാരുടെ സിം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുവാൻ സാധിക്കും.
ഖത്തറിൽ ഇ– സിം സാങ്കേതികവിദ്യ ഇതിനകം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. ഒരു നമ്പറിൽ നിന്നു മറ്റൊരു നമ്പറിലേക്ക് ഡിജിറ്റലായി മാറാം. ഇത് കൂടാതെ ഒരു ഉപഭോക്താവിന് വ്യക്തിപരമായ കണക്ഷനും ബിസിനസ് കണക്ഷനും ഉണ്ടെങ്കിൽ രണ്ടും ഒരേ മൊബൈലിൽ തന്നെ ഉപയോഗിക്കാനും ഇരു നമ്പറുകളിലേക്കും ഡിജിറ്റലായി മാറുവാനും സാധിക്കും. ഇ സിമ്മിെൻറ ഉപയോഗം ‘ഇൻറർനെറ്റ് ഓഫ് തിങ്സ്’ പോലെയുള്ള കാര്യങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. വാച്ചുകൾ, ശരീരത്തിൽ ധരിക്കാൻ കഴിയുന്ന മറ്റു വസ്തുക്കൾ എന്നിവ സിംകാർഡ് ഇല്ലാതെ തന്നെ മൊബൈൽ നെറ്റ്വർക്കുമായി കണക്റ്റ് ചെയ്യാനും പ്രവർത്തിക്കുവാനും സാധിക്കും.
രാജ്യത്തിനും ജനങ്ങൾക്കും ഏറ്റവും മികച്ച സേവനയും സാങ്കേതികവിദ്യ യും ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്ന് ഉരീദു സിഇഒ വലീദ് അൽ സയ്ദ് പറഞ്ഞു. 5ജി അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ഇ സിം സാങ്കേതിക വിദ്യയും ഉപഭോക്താക്കൾക്കു ലഭ്യമാക്കാനാവും. ലോകത്ത് ആദ്യമായി തന്നെ ഖത്തറിലെ ഉപഭോക്താക്കൾക്കാണ് ഈ പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുകയെന്നു വോഡഫോൺ ഖത്തർ സിഇഒ ഷെയ്ഖ് ഹമദ് അബ്ദുല്ല ആൽഥാനി പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപഭോക്താക്കൾക്കു ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്നും . ഇ സിം അവതരിപ്പി ക്കുന്നത് ഇതിെൻറ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments