
ചെന്നൈ: കാമുകന്‍ ഷൂട്ടിങ് സൈറ്റിലെത്തി തീവെച്ചു അത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പ്രശസ്ത തമിഴ് സീരിയല്‍ നടി നിലാനി രംഗത്ത്. നിലാനിയുടെ കാമുകനായി അറിയപ്പെട്ടിരുന്ന ഗാന്ധി ലളിത് കുമാര്‍ എന്ന യുവാവാണ് കെ.കെ നഗറിലെ സീരിയല്‍ സെറ്റിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്.
നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ. എന്നാല്‍ ലളിത് കുമാറിന്റെ മരണത്തില്‍ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും തനിക്കെതിരെ അപസര്‍പ്പക കഥകള്‍ മെനയുകയായിരുന്നുവെന്നാണ് നിലാനിയുടെ ആരോപണം. ഇൗ കാര്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം നിലാനി കമ്മീഷണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി മാധ്യമങ്ങള്‍ക്കു മുന്‍പിലും നിലാനി എത്തിയത്.
ലളിത് ഒരു മാനസിക രോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചുവെന്നും നിലാനി ആരോപിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപ്പെടുന്നത്. രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളിലും അയാള്‍ സഹായിക്കുമായിരുന്നു. ആ പരിചയത്തില്‍ അയാള്‍ വിവാഹ ആലോചനയുമായി മുന്നോട്ട് വന്നു. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചു. കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്. ലളിതുമായുള്ള വിവാഹം ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഒരു സ്ത്രീലമ്ബടനാണെന്ന് പിന്നീട് മനസ്സിലായി.
സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു. അയാളുടെ സ്വാഭാവംമൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും നിലാനി ആരോപിക്കുന്നു. പല സ്ത്രീകളില്‍ നിന്നു പണം തട്ടി ലളിത് കടന്നു കളഞ്ഞിട്ടുണ്ടെന്നും നിലാനി പറയുന്നു. ഇതോടെയാണ് അയാളുമായി അകലം പാലിച്ചത്. അതിനുശേഷം അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
തൂത്തുക്കുടി സമരത്തിന്റെ പേരിലുളള കേസില്‍ എന്നെ പുറത്തു കൊണ്ടു വന്നത് ലളിതായിരുന്നു. ഞാന്‍ ആവശ്യപ്പെടാതെയാണ് അയാള്‍ അത് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാള്‍ സമ്മതിച്ചതുമാണ്. എന്നോട് പ്രണയമാണെന്നും അയാള്‍ പറഞ്ഞു. പിന്നെ അഭ്യര്‍ഥന ഭീഷണിയാകാന്‍ തുടങ്ങി. വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് പറഞ്ഞു. ഒരുപാട് ശാരീരിക മര്‍ദനങ്ങള്‍ക്കും ഞാന്‍ വിധേയയായി.
എന്റെ സീരിയല്‍ സെറ്റില്‍ വന്നാണ് അയാള്‍ സ്വയം തീ കൊളുത്തി മരിച്ചത്. ഞാന്‍ ഒളിവില്‍ പോയിട്ടില്ല. നിങ്ങള്‍ക്കു മുന്‍പിലുണ്ടെന്നും നിലാനി പറഞ്ഞു. തമിഴ് സീരിയലുകളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് നിലാനി.
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്ബനിക്കെതിരായി പ്രതിഷേധത്തിനിടെ പതിമൂന്ന് പേരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് നിലാനി വാര്‍ത്തകളില്‍ ഇടം നേടിയത്. പൊലീസ് വേഷത്തില്‍ ലൈവിലെത്തിയതിന് നിലാനിക്കെതിരെ പൊലീസ് അന്ന് കേസെടുക്കുകയും ചെയ്തിരുന്നു.
Post Your Comments