ചണ്ഡീഗഡ്: ഈ മാസം 19ന് പഞ്ചാബില്‍ നടന്ന ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഭരണകക്ഷിയായ കോണ്ഗ്രസിാണ് മുന്‍തൂക്കം. കോണ്‍ഗ്രസും, എസ്.എ.ഡി-ബി.ജെ.പി മുന്നണിയും തമ്മിലാണ് പ്രധാന മത്സരം.
354 ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും 2,900 പഞ്ചായത്ത് സമിതി അംഗങ്ങളെയുമാണ് വോട്ടെടുപ്പിലൂടെ സംസ്ഥാനത്ത് തിരഞ്ഞെടുക്കുക. 22 ജില്ലാ പഞ്ചായത്തുകളും 150 പഞ്ചായത്ത് സമിതികളുമാണ് സംസ്ഥാനത്തുള്ളത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൃത്രിമം കാണിക്കുന്നതായി നേരത്തേ പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ആരോപിച്ചിരുന്നു.
ഇതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചെടുത്തതായും പോലീസ് നോക്കുകുത്തികളായി നിന്നതായും മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും പറഞ്ഞിരുന്നു.
Post Your Comments