KeralaLatest News

നാണക്കേട്: ഷെല്‍ കമ്പനി പട്ടികയില്‍ കേരളത്തിലെ നേതാക്കളും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോഗ്യരാക്കപ്പെട്ട ഷെല്‍ കമ്പനി ഉടമകളില്‍ നാണക്കേടായി കേരളത്തിലെ നേതാക്കളും. കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം (എംസിഎ) പുറത്തുവിട്ട ഷെല്‍ കമ്പനി ഉടമകളുടെ പട്ടികയിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളുടെ പേരുള്ളത്.  പ്രമുഖ ഇംഗ്ലീഷ് പത്രമായ ഹിന്ദുവിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.

shell companies india

രജിസ്‌ട്രേഷന് ശേഷവും പ്രവര്‍ത്തിക്കാതിരിക്കുന്ന കമ്പനികളെ ആണ് ഷെല്‍ കമ്പനി എന്ന് പറയുന്നത്. പ്രവര്‍ത്തനം കടലാസില്‍ മാത്രം ഒതുങ്ങിയതിനാല്‍ കടലാസ് കമ്പനികളെന്നും ഇതിനു പേരുണ്ട്. നാലര ലക്ഷം കമ്പനികള്‍ ഇതിലുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിയെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശ വ്യവസായി എംഎ യൂസഫലി എന്നിവരാണ് പട്ടികയിലുള്ള കേരളത്തിലെ മറ്റു പ്രമുഖര്‍. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികലയും പ്രമുഖരുടെ ലിസ്റ്റിലുണ്ട്.

ഇടപാടുകള്‍ നടത്താതെ പേരില്‍ മാത്രം ഒതുങ്ങി കൂടുന്ന ഇത്തരം കമ്പനികളെ കള്ളപ്പണം വെളുപ്പിക്കുന്നതിനും,നികുതി വെട്ടിപ്പിനും,നിയമപരമല്ലാത്ത ഇടപാടുകള്‍ നടത്തുന്നതിനും ആണ് ഉപയോഗിക്കുന്നത്.  ബാങ്ക് ലോണ്‍ തരപ്പെടുത്തുന്നതിനായും ഇത്തരം കമ്പനികള്‍ രൂപികരിക്കാറുണ്ട്.  നോാര്‍ക്ക റൂട്‌സ്മായി ബന്ധപെട്ടാണ് ഉമ്മന്‍ ചാണ്ടിയുടോയും യൂസഫലിയുടേയും പേര് ലിസ്റ്റില്‍ വന്നത്. ഇതേസമയം കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണ’വുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തലയുടെ പേരുള്ളത്.  ഇത്തരത്തില്‍ നാലു കമ്പനികളാണ് ശശികലയുടെ പേരിലുള്ളത്.

sasikala

കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന നാലര ലക്ഷത്തോളം പേരെ അയോഗ്യരാക്കുമെന്ന് കേന്ദ്രമന്ത്രി പി.പി. ചൗധരി. കള്ളപ്പണക്കാര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നന്നായി പ്രവര്‍ത്തിക്കുന്ന കമ്പനികളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നു കമ്പനികാര്യ സഹമന്ത്രിയായ ചൗധരി വ്യക്തമാക്കി.അയോഗ്യരാക്കുന്ന എല്ലാ ഡയറക്ടര്‍മാരുടെയും വ്യക്തിവിവരങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button