ന്യൂയോർക്ക്: പ്രളയദുരന്തത്തിൽ നിന്ന് കേരളത്തെ കരകയറ്റാൻ ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകാന്‍ അമേരിക്കന്‍ മലയാളികളോട‌് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 150 കോടി രൂപയാണ് അമേരിക്കന്‍ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്. ക്രൗഡ് ഫണ്ടിങ‌് അനിവാര്യമാണ്. അമേരിക്കന്‍ മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണം. പുനര്‍നിര്‍മാണ പദ്ധതികള്‍ ഏറ്റെടുക്കുകയും വേണം. എല്ലാവരും സഹകരിച്ചാലേ നവകേരളം പടുത്തുയര്‍ത്താൻ കഴിയൂ എന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. അതുകൊണ്ട് ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ കഴിയുന്നവരെല്ലാം ഗ്ലോബല്‍ സാലറി ചാലഞ്ചിൽ പങ്കാളികളാകണം. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്നു മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചുചേര്‍ക്കും. ധനസഹായം സ്വീകരിക്കുന്നതിന് ധനമന്ത്രി തോമസ് ഐസക‌് അമേരിക്കയിലെത്തുമെന്നും പിണറായി വിജയൻ അറിയിച്ചു.
Post Your Comments