പാരീസ്: ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുക്കാന്‍ ഫ്രഞ്ച് കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും റഫാല്‍ ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഫ്രഞ്ച് സര്‍ക്കാര്‍.
റഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചതെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രതികരണം.
യുദ്ധ വിമാനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിലും അതിന്റെ വിതരണത്തിലും മാത്രമാണ് തങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments