Food & Cookery

ബ്ലാക്ക് ഫോറസ്റ്റ് കേക്ക് എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാം

കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ കഴിയുന്ന ഒന്നാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്ക്.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്ക്. എന്നാല്‍, ഇത് വീട്ടില്‍ തയാറാക്കാന്‍ ആര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ കഴിയുന്ന ഒന്നാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്ക്. അത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

4 മുട്ട
1 കപ്പ് പഞ്ചസാര
1/2 കപ്പ് കുക്കിംഗ് ചോക്ലേറ്റ്
1/2 കപ്പ് വെജ്റ്റബ്ള്‍ ഓയില്‍
1 ടേബിള്‍ സ്പൂണ്‍ കോഫി പൌഡര്‍
1 ടീസ്പൂണ്‍ വാനില എസ്സെന്‍സ്
2 കപ്പ് മൈദ
1 ടീസ്പൂണ്‍ ബെയ്കിംഗ് പൌഡര്‍
1/2 ടീസ്പൂണ്‍ ബെയ്കിംഗ് സോഡ

തയാറാക്കുന്ന വിധം

ചോക്ലേറ്റും  വെജ്റ്റബ്ള്‍ ഓയിലും കൂടെ ഡബിള്‍ ബോയില്‍ ചെയ്തു എടുക്കുക, അതിലേക്കു കോഫി പൌഡര്‍ മിക്‌സ് ചെയ്തു വെക്കുക. മൈദ, ബെയ്കിംഗ് പൗഡര്‍, ബെയ്കിംഗ് സോഡ എന്നിവ ചേര്‍ത്ത് അരിച്ച് വെക്കുക .മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്തു അതിലേക്കു തണുത്ത ചോക്ലേറ്റ് മിക്‌സ് ചേര്‍ത്ത് ബീറ്റ് ചെയ്യുക.

മുട്ടയിലേക്ക് മൈദ ചേര്‍ത്ത് ഫോള്‍ഡ് ചെയ്യുക, തുടര്‍ന്ന് കക്ക് ഉണ്ടാകുന്ന പത്രത്തില്‍ ഒഴിച്ച് വേറൊരു പാത്രത്തിലേക്ക് ഇറകിവച്ച് 45 മിനിറ്റ്‌സ് ചെറിയ തീയില്‍ വെവികുക . ബ്ലാക്ക് ഫോറസ്റ്റ് കേക്ക്  റെ‍ഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button