കോഴിക്കോട് : പ്രളയ ബാധിതരിതബാധിതരുടെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വില്ലേജ് ഓഫീസില്‍ കെട്ടിക്കിടക്കുന്നു.
കോഴിക്കോട് നഗരപരിധിയിലെ കല്ലുത്താന്‍കടവ് കോളനിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കായി സംഘടനകളും വ്യക്തികളും എത്തിച്ച കട്ടിലുകളും കിടക്കകളുമാണ് കസബ വില്ലേജ് ഓഫീസില്‍ കെട്ടികിടക്കുന്നത്.
ശക്തമായ മഴയെ തുടര്‍ന്ന് കല്ലുത്താന്കടവിലും മറ്റിടങ്ങളിലുമുള്ള കോളനികളില്‍ വെള്ളംകയറിയിരുന്നു. തുടര്‍ന്ന് ഇവിടെ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റുകയും ചെയ്തിരുന്നു. വീട്ടിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കിടക്കയും കട്ടിലുമുള്‍പ്പെടെ സര്‍വതും ഇവര്‍ക്ക് നഷ്ടമായി.
ഇതറിഞ്ഞ് സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും അവശ്യവസ്തുക്കളും വീട്ടുസാധനങ്ങളും എത്തിച്ചു നല്‍കിയിരുന്നു. വില്ലേജ് ഓഫീസ് വഴിയാണ് സഹായങ്ങള്‍ നൽകിയത്. സ്വകാര്യ സ്ഥാപനം നല്കിയ കട്ടിലും കിടക്കയുമാണ് വില്ലേജ് ഓഫീസിനുള്ളില്‍ വിതരണം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത്.
Post Your Comments