സിഡ്നി: ടൂറിസ്റ്റ് കേന്ദ്രമായ ദ്വീപില്‍ വീണ്ടും സ്രാവിന്റെ ആക്രമണം. ഓസ്ട്രേലിയയിലെ വൈറ്റ്സണ്‍ഡേ ദ്വീപിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. 12 വയസുകാരിയായ പെണ്‍കുട്ടിക്കും ജസ്റ്റിന് ബാര്‍വിക്ക് (46) എന്ന സ്ത്രീക്കുമാണ് സ്രാവിന്റെ കടിയേറ്റത്.
24 മണിക്കൂറുകള്‍ക്കിടെയാണ് രണ്ടു സംഭവങ്ങളും ഉണ്ടായത്. കാലിനു പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇതുവരെ ഓസ്ട്രേലിയയില്‍ സ്രാവിന്റെ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments