Latest NewsBusiness

മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ അവസാനിച്ചത് നഷ്ടത്തില്‍

ഫിനാന്‍ഷ്യല്‍ ഓഹരികളാണ് കൂടുതലും നഷ്ടത്തിലായത്

മുംബൈ: മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ അവസാനിച്ചത് നഷ്ടത്തില്‍.സെന്‍സെക്‌സ് 1495 പോയിന്റ് നഷ്ടമായപ്പോൾ നിഫ്റ്റി 480പോയിന്റ് താഴ്ന്നു. ദിവാന്‍ ഹൗസിങ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് കമേഴ്‌സ്യല്‍ പേപ്പറിലെ വീഴ്‌ചയുമായി ബന്ധപ്പെട്ട വാർത്തകളാണ് ഓഹരി വിപണിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിയിട്ടത്. കൂടുതലും നഷ്ടത്തിലായത് ഫിനാന്‍ഷ്യല്‍ ഓഹരികളാണ് എന്നാണ് റിപ്പോർട്ട്. ഇതിൽ ഡിഎച്ച്എഫ്എലിന്റെ ഓഹരി വില 50 ശതമാനത്തോളം ഇടിഞ്ഞു.

ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഐടിസി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ ഗ്രിഡ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, ഇന്ത്യബുള്‍ ഹൗസിങ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ലുപിന്‍, ഡിഎച്ച്എഫ്എല്‍, മാരുതി സുസുകി, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button