ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എയര്‍പോര്‍ട്ട് ലൈനിലെ ദൗളകുവാനില്‍നിന്ന് ദ്വാരകയിലേക്കായിരുന്നു മോദിയുടെ മെട്രോ യാത്ര. ട്രെയിനിലുണ്ടായിരുന്നു ബുദ്ധ സന്യാസി ഉള്‍പ്പടെയുള്ള യാത്രികര്‍ മോദിക്കൊപ്പം സെല്‍ഫിയെടുത്തു. 18 മിനിറ്റായിരുന്നു മോദിയുടെ മെട്രോ യാത്രയുടെ ദൈര്‍ഘ്യം.
ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷണല്‍ സെന്റര്‍ ആന്റ് എക്‌സ്‌പോ സെന്ററിന് തറക്കല്ലിടാന്‍ പോകുന്ന യാത്രയാണ് പ്രധാനമന്ത്രി മെട്രോയിലാക്കിയത്. കഴിഞ്ഞ ജൂലൈയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമൊത്തും മോദി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തിരുന്നു. അന്നു മണ്ഡി ഹൗസ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയായിരുന്നു യാത്ര.
മെട്രോ യാത്രയുടെ ചിത്രങ്ങള്‍ ഡല്‍ഹി മെട്രോയിലെ പുഞ്ചിരികള്‍ എന്ന തലക്കെട്ടോടെ മോദി തന്നെ ട്വിറ്ററിലും പങ്കുവച്ചു.
Post Your Comments