വെട്ടി വൃത്തിയാക്കാന്‍ അറിയുമെങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് പൊതുവെ ഞണ്ട് വിഭവങ്ങളെല്ലാം. ഞണ്ട് വിഭവങ്ങളില്‍ പ്രധാനിയാണ് തനി നാടന്‍ ഞണ്ട് മസാല. എങ്ങനെ വൃത്തിയാക്കണം എന്നറിയാത്തതാണ് പലരും ഞണ്ട് വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കി നോക്കാതിരിക്കാനുള്ള പ്രധാനകാരണം. ഇന്ന് ഉച്ചയൂണിന് തനി നാടന്‍ ഞണ്ട് മസാല എങ്ങനെ തയാറാക്കാം എന്ന് നോക്കാം
ചേരുവകള്‍
ഞണ്ട്-1 കിലോ
സവാള-3
പച്ച മുളക്-3
വെളിച്ചെണ്ണ- ആവശ്യത്തിന്
തകാളി-1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 ടീസ്പൂണ്‍
മുളക് പൊടി-3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊതടി-¼ ടീസ്പൂണ്‍
മല്ലി പൊടി-2 ടീസ്പൂണ്‍
കുരുമുളക് പൊടി-½ ടീസ്പൂണ്‍
വാളമ്പുളി പിഴിഞ്ഞത്-¼ ഗ്ലാസ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ½ ഗ്ലാസ്
പാകം ചെയ്യണ്ട വിധം
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചുടാകുമ്പോള്‍ അതിലേയ്ക്ക് സവാള, പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേയ്ക് മുളക് പൊടി, മഞ്ഞള്‍പ്പൊാടി, മല്ലി പൊടി, വാളമ്പുളി പിഴിഞ്ഞത്, ഉപ്പ് ഇതെല്ലാം കുടി വഴറ്റണം. അതിനു ശേഷം ഞണ്ട്, കുരുമുളക് പൊടി, വെള്ളം എല്ലാം കുടി ചേര്‍ത്തി ളക്കി മുടി ചെറിയ തീയില്‍ വേവിക്കുക. നല്ല നാടന്‍ ഞണ്ട് മസാല റെഡി.
Post Your Comments