മുംബൈ: സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും നടിക്ക് നേരെ ആക്രമണം.കേരളത്തിൽ പ്രമുഖ നടി നഗരമധ്യത്തിൽ ആക്രമിക്കപ്പെട്ട സംഭവം ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് സമാനമായ മറ്റൊരു ഞെട്ടിക്കുന്ന പീഡനവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുംബൈയില്‍ നിന്നുള്ള നടിയാണ് തന്നെ സുഹൃത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
25 കാരനായ യുവാവ് കോളേജില്‍ നടിയുടെ സഹപാഠിയായിരുന്നു. ശേഷം യുവാവുമായി ഒരു സൗഹൃദവും ഉണ്ടായിരുന്നില്ല. എന്നാല്‍ 2014 ല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും വീണ്ടും സംസാരിക്കാന്‍ തുടക്കി. പിന്നീട് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാന്‍ തിരുമാനിച്ചു.ഇതോടെ മുംബൈയില്‍ നിന്ന് നടി ദില്ലിയില്‍ എത്തി.
തുടര്‍ന്ന് യുവാവ് വീട്ടില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നടിയെ പരിചയപ്പെടുത്തി.ഇരുവരും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും അറിയിച്ചു. പിന്നാലെ സപ്തംബര്‍ നാലിന് യുവാവ് രാജസ്ഥാനിലെ നിര്മാണയിലേക്ക് നടിയോട് വരാന്‍ ആവശ്യപ്പെട്ടു
നിര്മാണയില് സുഹൃത്തുകളുടെ ഒപ്പം എത്തിയ യുവാവ് അവിടെ ഹോട്ടലില്‍ നിരവധി റൂമുകള്‍ ബുക്ക് ചെയ്തു. തുടര്‍ന്ന് നടിയെ മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
Post Your Comments