തിരുവനന്തപുരം: മഹാപ്രളയത്തിലും ഏവരോടും ഒപ്പം രക്ഷപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മനുഷ്യസ്നേഹിയും അതിനപ്പുറം കരുത്തുറ്റ എെ.എ.എസ് ഒാഫീസറുമാണ് രാജമാണിക്യം എന്ന കേരളത്തിന്റെ സുവര്ണ്ണമുത്ത്. രക്ഷപ്രവര്‍ത്തനത്തിനിടയില്‍ ഭാരമേറിയ ചാക്ക് സ്വന്തം തോളില്‍ ചുമന്ന യാതൊരു ഗര്വ്വുമില്ലാത്ത ഈ മനുഷ്യന് ശനിയാഴ്ച ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോകുകയാണ്.
ലണ്ടനിലെ കിങ്സ് സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഡിഗ്രി പഠനത്തിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി.രാജമാണിക്യം ലണ്ടനിലേക്ക് യാത്രയാകുന്നത്. ഒരു വര്‍ഷമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന കോഴ്സിന്റെ കാലാവധി. കഴിഞ്ഞമാസം പോകുന്നതിനായി തീരുമാനിച്ചതായിരുന്നെങ്കിലും പ്രളയം മൂലം യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.
രാജ്യമാണിക്യത്തിന് പുറമെ ഐ എ എസ് ഓഫിസര്‍മാരായ ജി.ആര്.ഗോകുല്‍, ശ്രീറാം വെങ്കിട്ടരാമന്, സ്വാഗത് ആര്.ഭണ്ടാരി, മൃന്മയി ജോഷി എന്നിവരും വിദേശത്തേക്ക് പോയിരുന്നു. ഹാര്‍വഡ് സര്‍വകലാശാലയിലാണു ശ്രീറാം വെങ്കിട്ടരാമന് ചേര്‍ന്നത്,യുഎസ്എയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലാണു ജി.ആര്.ഗോകുല്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്,ഓക്സ്ഫഡ് സര്‍വകലാശാലയിലാണു മൃന്മയി ജോഷി ചേര്‍ന്നത്,ഹൂസ്റ്റണില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് കോഴ്സ് പഠിക്കാനാണ് സ്വാഗത് ആര്.ഭണ്ടാരി ചേര്‍ന്നത്.
Post Your Comments