തിരുവന്തപുരം: മന്ത്രിമാരുടെ ഫോണ്‍ നന്പറുകള്‍ എഴുതിയ ബോര്‍ഡ് സെക്രട്ടേറിയറ്റിനു മുന്നില്‍ കണ്ടതോടെയാണ് സമരപ്പന്തലില്‍ തിരക്കു കൂടിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് സാമൂഹിക സമത്വ മുന്നണിയുടെ ജനകീയ കൂട്ടായ്മയുടെ സമര പന്തലായിരുന്നു ഇത്. വിഷയത്തില്‍ മന്ത്രിമാരെ നേരിട്ട് വിളിക്കാന്‍ കിട്ടിയ അവസരം പൊതുജനങ്ങളും പാഴാക്കിയില്ല.
മന്ത്രിമാരുടെ ഫോട്ടോയും ഫോണ്നന്പറും ഉള്‍പ്പെടുത്തിയ ബോര്‍ഡായിരുന്നു സമരപ്പന്തലിനു മുന്നില്‍ വച്ചിരുന്നത്. മന്തി ഇ.പി ജയരാജനായിരുന്നു ആദ്യത്തെ കോള്‍ പോയത്. ബിഷപ്പ് ഫ്രാങ്കോയെ എപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു വിളിച്ചയാള്‍ക്ക് അറിയേണ്ടത്. ബിഷപ് ഫ്രാങ്കോയെ എന്താ അറസ്റ്റ് ചെയ്യാത്തത്?, എന്തെങ്കിലും നടക്കോ സഖാവേ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ”സംശയമുണ്ടോ, കുറ്റക്കാര്‍ക്കെതിരെ നമ്മള് ശക്തമായിതന്നെ നടപടിയെടുക്കും. അതില്‍ ഒരു വീഴ്ചയും സര്‍ക്കാര്‍ കാണിക്കില്ല.” എന്നായിരുന്നു മന്ത്രി ഇ.പി. ജയരാജറ മറുപടി.
അടുത്തയാള്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഫോണിലേക്ക് വിളിച്ചു. ”ഹലോ മേഴ്സിക്കുട്ടിയമ്മയല്ലേ..? എന്തുകൊണ്ടാ ആ പാവം കന്യാസ്ത്രീയുടെ പരാതിയില്‍ നിങ്ങള്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത്. ഒരു സ്ത്രീയായിട്ടും മന്ത്രി എന്തുകൊണ്ട് ശക്തമായ നിലപാട് എടുക്കുന്നില്ല?” ഉടനെ മന്ത്രിയുടെ മറുപടി എത്തി. ”പൊലീസ് എല്ലാം പരിശോധിക്കുന്നുണ്ട്. ഉടനടി നടപടിയുണ്ടാകും.
രാവിലെ 10 മുതല്‍ ആരംഭിച്ച ‘മന്ത്രിമാരെ വിളിച്ചുണര്ത്തല്’ പരിപാടി വൈകീട്ട് ആറുവരെ തുടര്‍ന്നു.സെക്രട്ടേറിയറ്റിന് മുന്നില്‍ ബസിറങ്ങിയ യുവാക്കളും ചില സ്ത്രീകളും ബിഷപിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ വിളിച്ചു. അവസാനം ഗതികെട്ട് ചിലര്‍ അതൊക്കെ ഡി.ജി.പിയാണ് നോക്കുന്നതെന്നും അദ്ദേഹത്തെയാണ് വിളിക്കേണ്ടതെന്നും അറിയിച്ചു. കൂടാതെ പല മന്ത്രിമാര്‍ക്കും രാവിലെ 11.30ഓടെതന്നെ തങ്ങളുടെ ഔദ്യോഗിക നമ്ബറുകള്‍ സ്വിച് ഓഫ് ചെയ്യേണ്ടിവന്നു.
ഇതേ സമയം മന്ത്രിമാര്‍ അറിയിച്ചതിനനുസരിച്ച് വ്യാഴാഴ്ച സാമൂഹിക സമത്വ മുന്നണിയുടെ നേതൃത്വത്തില്‍ ഡി.ജി.പിയെ വിളിച്ചുണര്‍ത്തുമെന്ന് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന് പറഞ്ഞു.
Post Your Comments