KeralaLatest News

മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ സിപിഎം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം. ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനുസരിച്ചാണ് ഓര്‍ഡിനന്‍സ് ഉണ്ടാക്കിയിരിക്കുന്നത്. ബില്ലില്‍ ഉള്ള വിവാദപരമായ ഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

മുത്തലാഖ് വഴി നടത്തിപ്പോന്നിരുന്ന വിവാഹമോചനം വിലക്കിയും ഇത്തരം കേസുകളില്‍ 3 വര്‍ഷം വരെ തടവ് ശിക്ഷക്ക് വ്യവസ്ഥ ചെയ്തുമുള്ള ഓര്‍ഡിനന്‍സാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. നേരത്തെ രാജ്യസഭയില്‍ പാസാകാതിരുന്ന ബില്‍ ഓര്‍ഡിനന്‍സായി സര്‍ക്കാര്‍ ഇറക്കുകയായിരുന്നു. ഇതിനെതിരെയാണ് സി.പി.എം നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button