ന്യൂഡല്‍ഹി: ഇന്ത്യയിലും ശിരോവസ്ത്രം നിരോധിക്കണമെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു ആവശ്യപ്പെട്ടത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ശിരോവസ്ത്രം ധരിക്കുന്നത് വന്‍ തുക പിഴ ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ക്രിമിനല്‍ കുറ്റമാക്കണം. ശിരോവസ്ത്രം ധരിക്കുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് ഒരുവിധത്തിലുള്ള സ്വാതന്ത്ര്യവും നല്‍കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ സ്ത്രീകള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നത് അപകടകരമാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ പ്രതിഷേധത്തിന് കാരണമായി.
Post Your Comments