കൊച്ചി: ഇറങ്ങാന്‍ നേരം മുന്നോട്ടുനീങ്ങിയ ട്രെയിനില്‍നിന്നും ചാടിയ യുവതിയുടെ കൈ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട് അറ്റുപോയി. പുലര്‍ച്ചെ ഒന്നരയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് മധുര സ്വദേശിനി തലൈമ(32)യുടെ ഇടതു കൈയാണ് അറ്റുപോയത്.
ഇറങ്ങാന്‍ ശ്രമിക്കവേ മുന്നോട്ടു നീങ്ങിയ ട്രെയിനില്‍ നിന്നും യുവതി ചാടിയപ്പോഴുണ്ടായ വീഴ്ചയില്‍ ഇവരുടെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. നാടോടികളായ ദമ്പതികള്‍ ഓച്ചിറയില്‍നിന്നുമാണ് ട്രെയിനില്‍ കയറിയതെന്നാണു വിവരം. നിലവിളി ശബ്ദംകേട്ട് ട്രെയിനിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന് ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു.
read also; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ വധിക്കാന്‍ ലഹരി മാഫിയ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്
തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ യുവതിയെ കയ്യറ്റ നിലയിൽ കണ്ടെത്തി. കൈയുടെ തോളിനും മുട്ടിനും ഇടയിലുള്ള ഭാഗം മുഴുവന്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. തുന്നിച്ചേര്‍ക്കല്‍ യഹോര് വിധത്തിലും സാധ്യമല്ലാത്തതിനാല്‍ ഇന്നു രാവിലെ ശസ്ത്രക്രിയ നടത്തി തോളിന്റെ ഭാഗം അടച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതി ഇപ്പോഴും ഐ സി യുവിലാണ്.
Post Your Comments