അഹമ്മദാബാദ്: എം.എല്‍.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. 45,589 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലാണ് ശമ്പള വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ബില്‍ ഗുജറാത്ത് സംസ്ഥാന നിയമസഭ പാസാക്കി. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ 70,727 രൂപ ആയിരുന്ന പ്രതിമാസ ശമ്പളം ം 1,16,316 രൂപയായി വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്. എം.എല്‍.എമാരുടെ ദിവസ ബത്ത 200 രൂപയായിരുന്നത് 1000 രൂപയായും കൂട്ടിയിട്ടുണ്ട്.
182 എംഎല്‍എമാരാണ് ഗുജറാത്ത് നിയമസഭയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്.
Post Your Comments