ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കള്ളം പ്രചരിപ്പിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സപ്ന്ദന. നരേന്ദ്ര മോദി ഒരു അഭുമുഖത്തില്‍ താന്‍ ഹൈസ്കൂള്‍ വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് പറയുന്നതായി തോന്നിപ്പിക്കുന്ന അപൂര്‍ണമായതും എഡിറ്റ് ചെയ്തതുമായ 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പാണ് ദിവ്യ ട്വീറ്റ് ചെയ്തത്.
അതേസമയം, താന്‍ ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ച കാര്യവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബി.എയും പ്രൈവറ്റ് ആയി പഠിച്ച് എം.എ ബിരുദം നേടിയ കാര്യമൊക്കെ മോദി അഭുമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മീഡിയ സെല്‍ അഭിമുഖത്തിന്റെ ബാക്കി ഭാഗം സൗകര്യപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
बड़ी मुश्किल से विडियो ढूंढा है, ये 1998 का इन्टरव्यू है जिसमे साहब खुद कह रहे है हाई स्कूल तक पढा हूँ, लेकिन आज साहब के पास ग्रेजुएशन की डिग्री है जो 1979 मे किया था !! pic.twitter.com/zr2DLBDv6i
— Ramya/Divya Spandana (@divyaspandana) September 18, 2018
1998 ല്‍ മോദി ബി.ജെ.പി ജനറല്‍സെക്രട്ടറി ആയിരുന്ന സമയത്തെ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ദിവ്യ ട്വീറ്റ് ചെയ്തത്.
ദിവ്യസ്പന്ദന തെറ്റ് സമ്മതിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല.
Post Your Comments