തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഫൗണ്ടേഷന് ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗാന്ധി ദര്ശന് അന്തര്‍ദേശീയ പുരസ്ക്കാരം തിബറ്റ് ആത്മീയ ആചാര്യന് ദലൈ ലാമക്ക് സമ്മാനിക്കും.
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്കാണ് മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്, മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്ത , ശ്രീ ശ്രീ രവിശങ്കര്‍, ലക്ഷ്മികുട്ടിയമ്മ, ഡോ. ടി കെ ജയകുമാര്‍, എം എ യുസഫലി, ബി ആര് ഷെട്ടി, ബി ഗോവിന്ദന്, ജോസഫ് പുലിക്കുന്നേല്‍( മരണാനന്തര പുരസ്ക്കാരം) എന്നിവരും വിവിധമേഖലകളില്‍ അവര്‍ഡിനര്‍ഹരായി.
ജസ്റ്റിസ് കെ.ടി തോമസ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയുടേതാണ് അവാര്‍ഡ് നിര്‍ണയം. പുരസ്ക്കാരങ്ങള്‍ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ചേരുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.
Post Your Comments