കൊച്ചി : ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ജീവക്കാരിൽനിന്ന് ശമ്പളം പിടിച്ചുവാങ്ങുന്ന രീതിക്കെതിരെ ഹൈക്കോടതി രംഗത്ത്. മുഖ്യമന്ത്രി ‘സാലറി ചാലഞ്ച്’ മുന്നോട്ടുവച്ചത് അഭ്യർഥനയായാണ്. അതു മാനിച്ചു പലരും തയാറായി. എന്നാൽ സർക്കാരിന്റെ നിർബന്ധിത ഉത്തരവ് അതിനു തിരിച്ചടിയാകുമെന്നു കോടതി വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ ഒരു ദിവസ ശമ്പളം പോലും പിടിക്കാൻ സർക്കാരിന് അധികാരമില്ല. നിയമം നോക്കാതെ ശമ്പളം പിടിക്കാൻ ഉത്തരവിറക്കുന്നതെങ്ങനെയാണെന്നും സർക്കാർ നിയമ സെക്രട്ടറിയുമായി ചർച്ച നടത്തിയോയെന്നും കോടതി ചോദിച്ചു.
ദുരിതാശ്വാസ നിധിയിലേക്കു ശമ്പളവും ഉൽസവ ബത്തയും പിടിക്കാനുള്ള തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ ഉത്തരവിനെതിരായ ബോർഡ് എംപ്ലോയീസ് ഫ്രണ്ടിന്റെ ഹർജിയാണ് ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ഉത്തരവ് പുനപരിശോധിക്കാനായി കേസ് മാറ്റിവെച്ചു.
Post Your Comments