KeralaLatest News

പ്രത്യേക ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നും ന്യൂനമര്‍ദം രൂപപ്പെട്ട് 48 മണിക്കൂറിനകം ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡിഷയുടെയും തീരത്തേക്ക് കടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇത് കേരളത്തിലെ മഴയെയും സ്വാധീനിക്കും. അങ്ങനെവന്നാല്‍ 21 മുതല്‍ കേരളത്തില്‍ മെച്ചപ്പെട്ട മഴപെയ്യാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. കേരളത്തില്‍ ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മഴ കുറവായതിനാല്‍ കേരളത്തില്‍ പല പ്രദേശങ്ങളിലും ചൂട് ശരാശരിയിലും കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button