പൊന്നാനി•പൊന്നാനി അഴിയില്‍ പുലിമുട്ടിനോട് ചേര്ന്ന്രൂപപ്പെട്ടിട്ടുള്ള മണല്ചാല്തീര്ത്തും അസ്ഥിരമായ പ്രതിഭാസമാണന്നും ഇത് ഏതുസമയവും താഴ്ന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ആയതിനാല്‍ മണല്‍ തിട്ടയിലേക്ക് പൊതുജനങ്ങള്‍ ഇറങ്ങുന്നതുംസ്ഥലത്തേക്ക് പ്രവേശിക്കുന്നതും ജില്ലാകലക്ടര്‍ നിരോധിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്ത് നിരോധന ഉത്തരവ്ബോര്ഡ്സ്ഥാപിക്കും.
വേലിയേറ്റസമയത്ത്വെള്ളംഉയരുകയുംമണല്തിട്ട താഴ്ന്നുപോകുകയും ചെയ്യമ്പോള്‍ കരയില്‍ നിന്നുംകടലിനുള്ളിലേക്ക് നീങ്ങിയവര്ക്ക്കരയിലേക്ക് ഓടികയറാനുള്ള സമയം ലഭിക്കാതിരിക്കുകയും അവര്‍ കടലില്‍ താഴ്ന്നുപോകാനും സാദ്ധ്യതയുണ്ട്.
ഇത്തവണത്തെ മഹാ പ്രളയവും മലമ്പുഴ അണക്കെട്ട് തുറന്നതും ഭാരതപ്പുഴയിലെഒഴുക്ക് പതിവിനേക്കാളേറെ ശക്തമായിരുന്നു. അതിന്റെ തുടര്ച്ചയാണ്ഇപ്പോഴുണ്ടായിട്ടുള്ള നീണ്ട മണല്‍തിട്ട. പുഴയിലൂടെഒഴുകിവരുന്ന എക്കല്‍ മണ്ണിന്റെ ശേഖരമാണ് സാധാരണഗതിയില്‍ അഴിമുഖങ്ങളില്‍ മണല്ത്തിട്ടകളായിരൂപപ്പെടുന്നത്. കടല്‍ക്ഷോഭം ഉണ്ടാകുന്ന സമയത്ത്ഇത്തരംമണല്ത്തിട്ടകളില് നിരവധി മത്സ്യബന്ധന യാനങ്ങള്‍ തട്ടിതകര്ന്നിട്ടുണ്ട് , എന്നാല്കടല്ക്ഷോഭത്തിന് ശേഷംപുഴയിലെ ശക്തമായ ഒഴുക്കിനെത്തുടര്‍ന്ന് അഴിമുഖത്തിന്റെ തെക്കേ ഭാഗത്തേക്ക് മാട് ( മണല്‍തിട്ട) രൂപപ്പെടാറാണ് പതിവ്.
പുലര്‍ച്ചെ അഞ്ചുമണിക്കുംവൈകിട്ട് 5 മണിക്കുംജലവിതാനം വളരെകുറയുന്ന സമയത്താണ് കടലിലേക്ക്കൂടുതല്ദൂരം നടക്കാനാവുക. എന്നാല്വേലിയേറ്റസമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടംവിളിച്ചുവരുത്തുമെന്നതിനാല് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
Post Your Comments