ആരോഗ്യത്തിനും ചര്‍മത്തിനും പറ്റുന്ന നല്ലൊരു ഭക്ഷണമാണ് പനീര്‍. നമുക്ക് എല്ലാവര്ക്കും പനീറിന്റെ വിവിധ വിഭവങ്ങള്‍ ഒരുപാട് ഇഷ്ടവുമാണ്. എന്നാല്‍ പലര്‍ക്കും ഇത് വീട്ടില്‍ തയാറാക്കാന്‍ അറിയില്ല എന്നതാണ് സത്യാവസ്ഥ. എളുപ്പത്തില്‍ പനീര്‍ ബട്ടര്‍ മസാല എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.
ചേരുവകള്‍
വെണ്ണ – 50 ഗ്രാം
സോയ പനീര്‍ – 200 ഗ്രാം
തക്കാളി നന്നായി പഴുത്തു ചുവപ്പ് നിറമായത് – 1/2 കിലോ
സവാള – 3
കശുവണ്ടി – 10- 12 എണ്ണം
ഏലക്കാപ്പൊടി – 1 ടീ സ്പൂണ്‍
ഗരം മസാല – 1 ടീ സ്പൂണ്‍
കാശ്മീരി മുളക്പൊടി- 1 സ്പൂണ്‍
കസൂരി മേഥി – 2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി – 1/4 സ്പൂണ്‍
മല്ലിപ്പൊടി – 1 സ്പൂണ്‍
ലോ ഫാറ്റ് ഫ്രഷ് ക്രീം – 1/2 കപ്പ്
പഞ്ചസ്സാര – 1 സ്പൂണ്‍
ഉപ്പ്
തയാറാക്കുന്ന വിധം
തക്കാളിയും സവാളയും കഷ്ണങ്ങളാക്കുക. ചൂടായ പാനില്‍ 2 സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തക്കാളിയും സവാളയും കശുവണ്ടിയും ചേര്‍ത്ത് വഴറ്റുക. തക്കാളിയും സവാളയും പാകമാകുമ്പോള്‍ ( ഇതില്‍ ധാരാളം വെള്ളം ഉണ്ടാകും) തീ കെടുത്തി ഈ കൂട്ട് മിക്സിയില്‍ നന്നായി അരച്ചെടുക്കുക
പാനില്‍ വെണ്ണ ഇട്ടു ചൂടാക്കുക. വെണ്ണയിലേക്ക് അരച്ച കൂട്ട് ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിനു ഉപ്പും മുളകുപൊടിയും ചേര്‍ത്ത് ഇളക്കി , ഒരു അടപ്പ് കൊണ്ട് മൂടി 6-7 മിനിട്ട് ചെറു തീയില്‍ വേവിക്കുക. ഇനി അടപ്പ് തുറന്നു ഏലക്കാപ്പൊടി , ഗരം മസാല , ജീരകപ്പൊടി , മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക
കസൂരി മേഥി 2 മിനിട്ട് ഒരു പാത്രത്തില്‍ ഇട്ടു ചൂടാക്കി , രണ്ടു കൈ കൊണ്ടും തിരുമ്മി പൊടിച്ചു , അതിലെ വലിയ കരടുകള്‍ മാറ്റി , പൊടി മാത്രം തക്കാളി കൂട്ടില്‍ ചേര്‍ക്കുക. ഉപ്പ് പാകം നോക്കി ചേര്‍ക്കുക. തുടര്‍ന്ന് പഞ്ചസാരയും ഇടുക. ഒടുവില്‍ പനീറും ഫ്രഷ് ക്രീമും കൂടി ചേര്‍ത്തിളക്കി തീ കെടുത്തുക.
Post Your Comments