തിരുവനന്തപുരം: ബാര്‍ക്കോഴ കേസ് സംബന്ധിച്ചുള്ള കോടതിവിധിയില്‍ ജേക്കബ്ബ് തോമസ് തന്റെ നിലപാട് വ്യക്തമാക്കി. ബാര്‍ കോഴ ക്കേസ് മൂന്ന് ഘട്ടങ്ങളിലായി അട്ടിമറിക്കപ്പെട്ടെന്ന് ജേക്കബ് തോമസ് പറഞ്ഞു.. കേസ് എഴുതിതള്ളുന്ന സ്ഥാപനമായി വിജിലന്‍സ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. . മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ക്കെതിരെ അന്വേഷണം വേണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
2014 ഡിസംബര്‍ പത്തിനായിരുന്നു മാണിയെ പ്രതിയാക്കി കൊണ്ട് ബാര്‍ കോഴക്കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ബാറുടമ ബിജു രമേശ് നടത്തിയ ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്റെ നിലപാട്.
Post Your Comments