Latest NewsGulf

ഖത്തറില്‍ ജോലിക്കായി പോകുന്നവര്‍ക്ക് മെഡിക്കല്‍ എടുക്കേണ്ട : അടുത്ത മാസം മുതല്‍ പുതിയ പദ്ധതി : വിശദാംശങ്ങള്‍ ഇങ്ങനെ

ദോഹ : ഖത്തറില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് മന്ത്രാലയം പുതിയ പദ്ധതി വിഭാവനം ചെയ്യുന്നു.
ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ജോലിക്കായി പോകുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നുതന്നെ മെഡിക്കലിനു വിധേയമാകാം. മെഡിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന പദ്ധതി ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വരും.

സിംഗപ്പൂര്‍ ആസ്ഥാനമായ ‘ബയോമെറ്റ് സ്മാര്‍ട്ട്‌ െഎഡന്റിറ്റി സൊലൂഷന്‍സ്’ എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് ഖത്തര്‍ ഗവണ്‍മെന്റ് പുതിയ പദ്ധതി നടത്തുന്നത്. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നോ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ടാകും.

മെഡിക്കല്‍ പരിശോധനക്ക് പുറമെ തൊഴില്‍കരാര്‍ ഒപ്പുവെക്കല്‍, ഖത്തര്‍ റെസിഡന്‍സി പെര്‍മിറ്റ്, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തല്‍ എന്നിവയും നാട്ടില്‍ നിന്ന് തന്നെ ചെയ്യാനാകും. ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തുണീഷ്യ എന്നീ രാജ്യങ്ങളിലാണ് സംവിധാനം നിലവില്‍ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button