നീലഗിരി : നീലഗിരി ജില്ലയില്‍ മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് ജാഗ്രത വർധിപ്പിച്ചു. അയല്‍ ജില്ലയായ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
വയനാട് ജില്ലയിലെ തിരുനെല്ലി, വൈത്തിരി എന്നിവിടങ്ങളിലെത്തി മാവോയിസ്റ്റുകള്‍ ആദിവാസികളില്‍ നിന്ന് ഭക്ഷണം ശേഖരിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘമാണ് എത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നീലഗിരിയിലെ ആദിവാസി ഗ്രാമങ്ങളിലും 16 അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും പൊലീസ് ഊർജിതമായി പരിശോധന നടത്തി വരുന്നുണ്ട്.
എഡിഎസ്പി മോഹന്‍ റാവുവിന്റെ ഉത്തരവ് പ്രകാരം എസ്‌ഐ പഴനിസ്വാമിയുടെ നേതൃത്വത്തിലുള്ള തോക്കേന്തിയ പോലീസുകാര്‍ കിണ്ണകൊര, മഞ്ചൂര്‍, മുള്ളി, കെദ്ദ, പെരുമ്പള്ളം തുടങ്ങിയ വനമേഖലകളില്‍ പരിശോധന നടത്തി. നീലഗിരിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും കർശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. അയല്‍ ജില്ലയായ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായുള്ള സൂചനയെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നതെന്ന് നീലഗിരി ജില്ലാ പോലീസ് സൂപ്രണ്ട് ഷണ്‍മുഖ പ്രിയ വ്യക്തമാക്കി.
Post Your Comments