KeralaLatest News

ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന്‌ ഒളിംപ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്‌തു

ഹൈജംപില്‍ ദേശീയ റെക്കോര്‍ഡിനുടമായ ബോബി, ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയിരുന്നു

ന്യൂഡല്‍ഹി: കായിക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ഒളിംപ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്‌തു. . പ്രഖ്യാപനം നാളെ ഉണ്ടാകും എന്നാണ് സൂചന. ജസ്‌റ്റിസ് മുകുള്‍ മുഡ്ഗല്‍ അദ്ധ്യക്ഷനായ സമിതിയാണ് ബോബി അടക്കം 4 പേരെ ശുപാര്‍ശ ചെയ്‌തത്.

ഹൈജംപില്‍ ദേശീയ റെക്കോര്‍ഡിനുടമായ ബോബി, ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയിരുന്നു. ഖേല്‍ രത്‌ന, ദ്രോണാചാര്യ , അര്‍ജുന പുരസ്‌കാരങ്ങളും ഈയാഴ്ച പ്രഖ്യാപിക്കും. ഈ മാസം 25നാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്

shortlink

Post Your Comments


Back to top button