ധരംശാല: രണ്ടു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സൈനികന് ആത്മഹത്യ ചെയ്തു. ഹിമാചല്‍ പ്രദേശിലെ ധരംശാല സൈനിക കേന്ദ്രത്തിലെ 18 സിക്ക് റെജിമെന്റിലെ സൈനികനാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം. ആക്രമണം നടത്തിയ സൈനികന്റെയും കൊല്ലപ്പെട്ട സൈനികരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി പ്രതിരോധ വക്താവ് കേണല്‍ ദേവീന്ദര്‍ ആനന്ദ് അറിയിച്ചു.
Post Your Comments