തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം വിജയകരം. വിക്ഷേപണവാഹനമായ പിഎസ്എല്‍വി ‘സി 42’ ലാണ് ബ്രിട്ടനില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ 583 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. നോവ എസ്എആര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനമാണ് ഈ ഉപഗ്രഹങ്ങൾ നടത്തുക. 889 കിലോയാണ് ഇരു ഉപഗ്രഹങ്ങളുടെയും ആകെ ഭാരം.
Post Your Comments