കെയ്റോ: ഈജിപ്തിലെ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ മക്കള്‍ ഓഹരിത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. കെയ്റോ കോടതിയില്‍ വാദം കേൾക്കാൻ എത്തിയപ്പോളാണ് ജഡ്ജി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. പിതാവിന്റെ ഭരണകാലത്ത് ഓഹരിവിപണിയില്‍ കൃത്രിമം കാണിച്ച് സമ്പത്തുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസ്. മുൻപ് ഗവൺമെന്റിന്റെ ഭൂമി കുറഞ്ഞ വിലയ്ക്ക് വില്ക്കാന് ശ്രമിച്ച കേസില്‍ ഇരുവരും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.
Post Your Comments