ന്യൂഡല്‍ഹി: മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സന്ഗം വിഹാറിലാണ് ഇരുപത്തിമൂന്നുകാരിയെ സിനിമയ്ക്കെന്ന പേരില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി പീഡിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് സംഭവമുണ്ടായത്.
അതുല്‍ ഗുപ്ത എന്ന ആള് തനിക്ക് ജോലി വാഗ്ദാനം നല്‍കിയാണ് പരിചയപ്പെട്ട ശേഷം തിയറ്റര്‍ ഹാളിലേക്ക് ഇയാള്‍ തന്നെ വിളിച്ചു വരുത്തുകയായിരുന്നും. തുടര്‍ന്ന് അയാള്‍ തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ തണുത്ത പാനീയം നല്‍കുകയും ഇതോടെ അബോധാവസ്ഥയിലായ യുവതിയെ ഷാഹ്പൂരിലുള്ള ഒരു മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതി നല്കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് എയിംസില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതുല്‍ ഗുപ്ത എന്ന ആള് ഉന്നത ഉദ്യോഗത്തില്‍ ഇരിക്കുന്ന ആളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ പരാജയപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.
Post Your Comments