Latest NewsIndia

വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയ യുവാവ് വെട്ടിക്കൊലപ്പെടുത്തി : മോഡേണ്‍ ആയതും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധവും പെണ്‍കുട്ടിയ്ക്ക് വിനയായി

ഇന്‍ഡോര്‍: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപ്രവര്‍ത്തകനായ യുവാവ് വെട്ടിക്കൊലപ്പെടുത്തി.
സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ സുപ്രിയ ജെയിനിനെയാണ് സഹപ്രവര്‍ത്തകന്‍ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നാല്പ്പതിലേറെ വെട്ടുകളുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണു സംഭവം.

കമലേഷ് സാഹു എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇരുവരും കുട്ടിക്കാലം മുതല്‍ പരിചയക്കാരായിരുന്നു. ഇയാള്‍ മുമ്പ് സുപ്രിയയോടു പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. സുപ്രിയ ഇത് നിരസിച്ചു. കഴിഞ്ഞ ദിവസം സുപ്രിയയെ പിന്തുടര്‍ന്നെത്തിയ കമലേഷ് ഇവരെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ പ്രണയം നിരസിച്ചതിനു പുറമെ പെണ്‍കുട്ടി മോഡേണായതും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധവും യുവാവിനെ കൂടുതല്‍ പ്രകോപിതനാക്കി.

കമലേഷ് പെണ്‍കുട്ടിക്കു സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദാമോയിലെ നവോദയ സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചിരുന്ന കാലം മുതല്‍ ഇരുവരും പരിചയത്തിലായിരുന്നെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button