KeralaLatest News

ചാരക്കേസ്: ആ അഞ്ച് നേതാക്കളുടെ പേര് വെളിപ്പെടുത്തണമെന്ന് പത്മജയോട് കോടിയേരി

അനാവശ്യമായി പ്രതി ചേര്‍ത്ത് പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിന് ഉത്തരവാദി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസുമാണ്.

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ഗൂഢാലോചന നടത്തിയ ആ അഞ്ച് നേതാക്കളുടെ പേര് വെളിപ്പെടുത്തണമെന്ന് പത്മജയോട് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.കരുണാകരനെ കുരുക്കാന്‍ കളിച്ചത് കോണ്‍ഗ്രസിന് ഉള്ളിലുള്ളവരാണെന്ന് മകള്‍ പത്മജ വേണുഗോപാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോടിയേരിയുടെ ഈ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ പത്മജ ആ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

അനാവശ്യമായി പ്രതി ചേര്‍ത്ത് പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിന് ഉത്തരവാദി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസുമാണ്. അതിനാല്‍ ഈ തുക ഉമ്മന്‍ ചാണ്ടിയും കെപിസിസിയും നല്‍കമെന്നും കോടിയേരി ആവശ്യപ്പെട്ടു

അധികാരത്തിന് വേണ്ടി എന്ത് നീച കൃത്യവും ചെയ്യുന്നവരുടെ കൂട്ടമാണ് കോണ്‍ഗ്രസെന്ന് ചാരക്കേസ് വ്യക്തമാക്കുന്നുവെന്നും അധികാരം പിടിക്കാനായി ആന്റണി കോണ്‍ഗ്രസ് നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമായി വ്യാജമായി ചമച്ചതാണ് ചാരക്കേസെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കരുണാകരന്റെ നേർക്ക് തിരിച്ചു വിട്ട് അദ്ദേഹത്തിന്റെ പതനത്തിന് കാരണക്കാരായതും സജീവ രാഷ്ട്രീയത്തില്‍ ഇപ്പോഴുള്ള അഞ്ച് നേതാക്കളാണെന്ന് പത്മജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button