കോട്ടയം: ബിഷപ്പ് പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് നല്‍കി. വാര്‍ത്താ കുറിപ്പിനൊപ്പമാണ് ഇവര്‍ ചിത്രം നല്‍കിയിരുന്നത്. തിരിച്ചറിയാത്ത വിധത്തില്‍ പ്രസിപ്പെടുത്താം എന്നായിരുന്നു മാധ്യമങ്ങള്‍ക്കു നല്‍കിയ കുറുപ്പില്‍ പറഞ്ഞിരുന്നത്. ഇതേ സമയം പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയും വിധം നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ല എന്ന് അറിയിപ്പും നല്‍കിയിരുന്നു.
ലൈംഗികപീഡനക്കേസിലെ ഇരകളായവരുടെ പേരു വിവരങ്ങളോ മറ്റോ പുറത്ത് വിടരുതെന്ന കര്‍ശന നിയനം നിലനില്‍ക്കുമ്പോഴാണ് മിഷനറീസ് ഓഫ് ജീസസിന്റെ ഈ അതിക്രമം. ഇവരുടെ പബ്ലിക് റിലേഷന്‍സ് ഓഫിസറാണ് വാര്‍ത്താക്കുറുപ്പിനൊപ്പം ചിത്രം നല്‍കിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലാണു വാര്‍ത്താക്കുറിപ്പ് എത്തിച്ചത്.
ALSO READ: നീതി തേടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മഞ്ജു വാര്യർ
കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തി. സഭയുമായി ബന്ധമില്ലാത്ത നാലുപേരുടെ സഹായം കന്യാസ്ത്രീമാര്‍ക്കു ലഭിച്ചു. യുക്തിവാദികളുടെ ചിന്തകളും പിന്തുണയും കന്യാസ്ത്രീമാരെ സ്വാധീനിച്ചെന്നും മിഷനറീസ് ഓഫ് ജീസസ് നേതൃത്വം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Post Your Comments