ലഖ്നൗ: വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര് പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് രണ്ട് പേരെ പോലിസ് പിടികൂടിയത്. വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായി ഡിജിപി ഒ പി സിംഗ് പറഞ്ഞു. ആസാം സ്വദേശിയായ കമാര് ഉസ് സമ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാളെപ്പറ്റി വിവരങ്ങൾ അറിവായിട്ടില്ല.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് ഇവരെന്നാണ് നിഗമനം. ഇതിലൊരാൾ 2017 ല്‍ കശ്മീരില്‍ പരിശീലനം നേടിയിരുന്നതായും പോലിസ് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം മുതല്‍ കമാറിനെ കാണാനില്ലായിരുന്നു. ഏപ്രിലില്‍ എകെ 47 തോക്കുമായി നില്ക്കുന്ന ചിത്രം ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം ഇയാളെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു.ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത പുറത്തു വിട്ടത്.
Post Your Comments