Latest NewsKerala

സാലറി ചലഞ്ച് – ഉത്തരവ് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ തന്നെ “നോ ” പറഞ്ഞു , കിട്ടിയത് ഉടനടി സ്ഥലമാറ്റം

സാലറി ചലഞ്ചിനോട് വിമുഖത കാട്ടിയതിനല്ല സ്ഥലം മാറ്റം എന്നാണു ഔദ്യോഗിക വിശദീകരണം .

തിരുവനന്തപുരം: സാലറി ചലഞ്ചിനുള്ള ഉത്തരവ് തയ്യാറാക്കിയ ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറെ സ്ഥലം മാറ്റി . ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനാവില്ലെന്ന് നിലപാട് സ്വീകരിച്ചതിനലാണ് അനില്‍ രാജിനെ സ്ഥലം മാറ്റിയതെന്നാണ് സൂചന. ധനകാര്യ ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പായ ഫിനാന്‍സ് ഫ്രണ്ട്സില്‍ ഇന്നലെയാണ് അനില്‍ രാജ് പോസ്റ്റ്‌ ഇട്ടത്.

‘മാസശമ്പള ചലഞ്ചിന് പിന്തുണ നല്‍കാന്‍ കഴിവുള്ളവര്‍ തീര്‍ച്ചയായും നല്‍കണം അത്തരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ . ശമ്പളം നല്‍കാന്‍ കഴിയാത്തവരുമുണ്ട് അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്. കളിയാക്കരുത്. കാരണം, പ്രളയദുരതത്തില്‍പ്പെട്ടവര്‍ക്കു നേരേ ഏതെങ്കിലും രീതിയില്‍ സഹായഹസ്തം നീട്ടാത്തവര്‍ കുറവാണ്. ഓര്‍ക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്’ എന്നിങ്ങനെ ആയിരുന്നു സന്ദേശം.

അയച്ച സന്ദേശത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായങ്ങള്‍ ഗ്രൂപ്പില്‍ വന്നതോടുകൂടി അനില്‍രാജ് തന്റെ നിസ്സഹായതയും നിലപാടും വ്യക്തമാക്കി മറ്റൊരു സന്ദേശം പങ്കുവെച്ചു .‘32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണു ഞാന്‍. പക്ഷേ, ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേര്‍ന്നു ചെയ്തു. സാലറി ചാലഞ്ചിന് ആദ്യത്തെ ‘നോ’ ആകട്ടെ എന്റേത്. കഴിവില്ല. അതു തന്നെ ഉത്തരം. ഞാനും എന്റെ ഭാര്യയും സര്‍ക്കാര്‍ ജീവനക്കാരാണ്.’

‘രണ്ടു പേര്‍ക്കും സാലറി ചാലഞ്ച് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, ചില പരാധീനതകള്‍ അതിനു വിലങ്ങിടുന്നു. അതു കൊണ്ട് ഭാര്യ ചാലഞ്ച് ഏറ്റെടുത്തു. പകരം ഞാന്‍ ‘നോ’ പറഞ്ഞു. സംഭവം ഇതായിരിക്കെ ഞാന്‍ ഇതിന് എതിരാണെന്ന മട്ടില്‍ പറഞ്ഞു നടന്നു. അതു വേണ്ട. കാരണം ഇത് ജനങ്ങളുടെ ഒപ്പമുള്ള ജനകീയ സര്‍ക്കാര്‍. എന്നും അതിനൊപ്പം മാത്രം’ എന്നാല്‍ സാലറി ചലഞ്ചിനോട് വിമുഖത കാട്ടിയതിനല്ല സ്ഥലം മാറ്റം എന്നാണു ഔദ്യോഗിക വിശദീകരണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button