അബുദാബി: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകളുടെ വിലയെ കുറിച്ച് അറിയാന്‍ കാത്തിരിക്കുകയാണ് ഗള്‍ഫ് നാടുകളിലെ സ്വദേശികളും വിദേശികളും. ഐ ഫോണുകളുടെ പുതിയ മൂന്ന് പതിപ്പുകളാണ് ബുധനാഴ്ച ആപ്പിള്‍ പുറത്തിറക്കിയത്. ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്‌സ് തീയറ്ററില്‍ നടന്ന ചടങ്ങളിലാണ് ഐഫോണ്‍ XS, XS മാക്‌സ്, XR ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ഫോണുകളുടെ വിലയും പ്രീബുക്കിങ് വിവരങ്ങളും കാത്തിരിക്കുകയാണ് ഐ ഫോണ്‍ പ്രേമികള്‍.
xs, xs മാക്‌സ് എന്നിവ 64ജി.ബി, 256 ജി.ബി, 512 ജി.ബി എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് ലഭിക്കുന്നത്. ഇതിന് യു.എ.ഇയില്‍ 4229 ദിര്‍ഹം മുതല്‍ 4649 ദിര്‍ഹം വരെയായിരിക്കും വില. ഐ ഫോണ്‍ XR നും മൂന്ന് വേരിയന്റുകളുണ്ടാകും. 64 ജി.ബി, 128 ജി.ബി, 256 ജി.ബി എന്നിങ്ങനെയായിരിക്കും ഇതിന്റെ ശേഷി. യു.എ.ഇയില്‍ 3179 ദിര്‍ഹം മുതലായിരിക്കും ഫോണിന്റെ വില.
read also : ബുക്കിങ് തുടങ്ങി റെക്കോർഡ് വേഗത്തിനുള്ളിൽ ഐ ഫോണ്‍ Xന്റെ സ്‌റ്റോക്ക് തീര്‍ന്നു
ഉപഭോക്തക്കള്‍ക്ക് സെപ്തംബര്‍ 14 മുതല്‍ ഐഫോണ്‍ xs, xs മാക്‌സ് എന്നിവ ഗള്‍ഫില്‍ പ്രീ ബുക്ക് ചെയ്യാന്‍ കഴിയും. സെപ്തംബര്‍ 21 മുതല്‍ ഫോണ്‍ ലഭിച്ചുതുടങ്ങും. എന്നാല്‍ XRന്റെ പ്രീ ബുക്കിംഗിന് ഒക്ടോബര്‍ 19 വരെ കാത്തിരിക്കണം. ഒക്ടോബര്‍ 26 മുതലായിരിക്കും ഫോണ്‍ ലഭിക്കുക.
ആപ്പിള്‍ ഐഫോണ്‍ xs ന്റെ സ്‌ക്രീന്‍ വലിപ്പം 5.8 ഇഞ്ച് ഒഎല്‍ഇഡിയാണ്. ആപ്പിള്‍ ഐഫോണ്‍ xs മാക്‌സിന്റെ സ്‌ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്. ഇതുവരെ ഇറങ്ങിയ ഏറ്റവും സ്‌ക്രീന്‍ വലിപ്പമുള്ള ഫോണാണ് ആപ്പിള്‍ ഐഫോണ്‍ XS മാക്‌സ്. ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. ഇത് കൂടിയ ബാറ്ററി ലൈഫ് ഈ ഫോണുകള്‍ക്ക് നല്‍കുന്നു.
ശബ്ദത്തില്‍ വൈഡറായ സ്റ്റീരിയോ സൗണ്ട്, സ്റ്റീരിയോ റെക്കോഡിംഗ് സൗണ്ട് ഈ ഫോണുകള്‍ക്കുണ്ട്. 12 എംപി ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. ഇവ പുതിയ സെന്‍സര്‍ ആണെന്നതിനൊപ്പം സ്മാര്‍ട്ട് എച്ച്ഡിആര്‍ എന്ന സംവിധാനവും പുതിയ ആപ്പിള്‍ ഐഫോണുകളിലുണ്ട്. ഡെപ്ത് കണ്‍ട്രോള്‍ അടക്കമാണ് ഐഫോണ്‍ XS ന്റെ പോട്രിയേറ്റ് മോഡ് അവതരിപ്പിക്കുന്നത്. ഒപ്പം അഡ്വാന്‍സ് ബോക്കെ ഇഫക്ടും ലഭിക്കും.
ഗോള്‍ഡ് ഫിനിഷില്‍ തീര്‍ത്ത സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഫോണിന്റെ നിര്‍മ്മാണം. ഐപി68 വെള്ളത്തിനെയും, പൊടിയേയും പ്രതിരോധിക്കാവുന്ന സംവിധാനം ഈ ഫോണിനുണ്ട്. ഡ്യൂവല്‍ സിം ഫോണാണ് ഇത്. ഒപ്പം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.
Post Your Comments