Latest NewsIndia

ക്ഷയത്തെ തുരത്താന്‍ ഗണേശോത്സവം ദിവ്യഅവസരമാക്കി അവര്‍

പ്രശസ്തമായ ഗണോശോത്സവത്തിനിടയില്‍ ആരോഗ്യബോധവത്കരണത്തിന് ദിവ്യ അവസരം കണ്ടെത്തുകയാണ്

മുംബൈ: പ്രശസ്തമായ ഗണോശോത്സവത്തിനിടയില്‍ ആരോഗ്യബോധവത്കരണത്തിന് ദിവ്യ അവസരം കണ്ടെത്തുകയാണ് മുംബൈയിലെ ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും. 2017-18 കാലയളവില്‍ മുംബൈയില്‍ ടിബി കേസുകള്‍ 33% വര്‍ധിച്ച സാഹചര്യത്തിലാണിത്.

ഘാട്കോപര്‍, കുര്‍ള എന്നിവിടങ്ങളിലെ ഗണേശ പന്തലുകളിലാണ് ടിബി അവബോധഭാഷണം നടക്കുന്നത്. ടിബി പടരുന്നതിനെക്കുറിച്ചും അതിന്റെ ആദ്യകാല ലക്ഷണങ്ങളും രോഗത്തെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളും വേദിയില്‍ വിശദീകരിക്കപ്പെടും. ഇതിനായി ഒരു ഡോക്ടര്‍ക്കും ഫാര്‍മസിസ്റ്റിനും ഒരുമണിക്കൂര്‍ അവസരം ലഭിക്കുമെന്ന് പയസ്ദാന്‍ ചാരിറ്റി ട്രസ്റ്റ് നടത്തുന്ന പള്‍മോണ്ടോളജിസ്റ്റും മുന്‍ മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. രാജേന്ദ്ര നാനാവരേ വ്യക്തമാക്കി.

കുര്‍ള, ഘാട്കോപര്‍ എന്നിവിടങ്ങളിലെ സംഘാടകരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ബോധവത്കരണം നടത്താനുള്ള അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടിബി ബാധിതരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ഈ പ്രദേശങ്ങള്‍ ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഗവണ്‍മെന്റിന് നല്‍കിയിട്ടുള്ള 500 രൂപയുടെ പോഷകാഹാര പദ്ധതികളുടെ ഗുണഫലങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആരോഗ്യസംഘം ജനങ്ങളെ ബോധ്യപ്പെടുത്തും.

shortlink

Related Articles

Post Your Comments


Back to top button