Latest NewsNewsInternational

ഭാര്യയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ നവാസ് ഷെരിഫിനും മകൾക്കും അനുമതി ലഭിച്ചു

ഇസ്ലാമബാദ്: സാമ്പത്തിക അഴിമതികേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫിനും മകൾ മറിയത്തിനും നവാസിന്റെ ഭാര്യയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പരോൾ അനുവദിച്ചു. ഭാര്യ കുല്‍സും നവാസ് തൊണ്ടയിലെ കാൻസർ രോഗം മൂലം ലണ്ടനിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അവർ മരണത്തിനു കീഴടങ്ങിയത്.

മൃതദേഹം ലാഹോറില്‍ കബറടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. 2017ൽ നവാസ് രാജി വച്ചതിനെ തുടർന്ന് എംപിയായി മത്സരിച്ചു ജയിച്ചെങ്കിലും അവർ രോഗത്തിന് ചികിത്സയിലായിരുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

2015 ൽ പനാമ പേപ്പർ പുറത്തുവിട്ട കണക്കിലാണ് നവാസും മകളും സാമ്പത്തിക ക്രമക്കേടുകൾ വരുത്തിയ കാര്യം പുറത്ത് വരുന്നത്. 2017 ൽ ഇത് കാരണം നവാസിനെ എല്ലാ ചുമതലയിൽ നിന്നും പാകിസ്ഥാൻ സുപ്രീം കോടതി മാറ്റിനിർത്തിയിരുന്നു. 2018 ജൂലായിൽ ആണ് നവാസിനെ 10 വർഷത്തേക്ക് ഫെഡറൽ ജുഡീഷ്യൽ കോംപ്ലക്സ് തടവ് ശിക്ഷ വിധിച്ചത്. മകൾ മറിയത്തിനും ഭർത്താവിനും 7 വർഷവും ശിക്ഷ ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button