തിരുവനന്തപുരം: സന്യാസിനി മഠങ്ങള്‍ക്ക് സഭയുടെ സര്‍ക്കുലര്‍. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഞെട്ടിക്കുന്നത്. വൈദികരും ബിഷപ്പും പ്രതികളായ ബലാത്സംഗക്കേസുകള്‍ പ്രതിരോധിക്കാന്‍ സഭ നടത്തിയ ശ്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ആരോപണങ്ങള്‍ അപഖ്യാതികളെന്ന് പറഞ്ഞ് സുപ്പീരിയര്‍ ജനറല്‍ മഠങ്ങള്‍ക്കയച്ച രഹസ്യ സര്‍ക്കുലര്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കൊട്ടിയൂര്‍ കേസില്‍ വിചാരണ തുടങ്ങിയതിനാല്‍ പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലര്‍ അയച്ചു. പ്രതിഷേധം കാരണം പല കന്യാസ്ത്രീകളും ഈ പ്രാര്‍ത്ഥനകളില്‍നിന്ന് വിട്ടു നിന്നു.
പൊതുസമൂഹത്തിന് മുന്നില്‍ പരസ്യ പ്രതികരണങ്ങള്‍ക്കും പരാതിക്കാരെ പിന്തുണക്കാനും മടിക്കുമ്പോഴും സഭയ്ക്കകത്തെ സന്യാസി സമൂഹത്തിനിടയിലും, വിശ്വാസികള്‍ക്കിടയിലും ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള സഭയുടെ ശ്രമങ്ങളെ വ്യക്തമാക്കുന്നതാണ് സര്‍ക്കുലറുകള്‍. സഭക്കെതിരായ അപഖ്യാതികള്‍ എന്നാണ് ആരോപണങ്ങളെ എല്ലാം വിശേഷിപ്പിച്ചിരിക്കുന്നത്.
Read Also : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതി വാസ്തവ വിരുദ്ധം
ജൂലൈ 11ന് മദര്‍ ജനറാള്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിനി മഠങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അപഖ്യാതികളെ നേരിടാന്‍ ആഗസ്ത് മുഴുവന്‍ നീളുന്ന ഉപവാസ പ്രാര്‍ത്ഥനക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു ദിവസമെന്ന കണക്കില്‍ ഉപവാസമെടുത്ത് പ്രാര്‍ത്ഥിക്കാന്‍ ഓരോ പ്രവിശ്യക്കും ദിവസം നിശ്ചയിച്ച് നല്‍കിയിരിക്കുകയാണ്.
ജലന്തര്‍ ബിഷപ്പിനെതിരായ കേസിന് പുറമെ, വൈദികര്‍ പ്രതിയായ ബലാത്സംഗ കേസിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്. ഇതിന് പുറമെയാണ് ആഗസ്ത് ഒന്നിന് വിചാരണ ആരംഭിച്ച കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ മാനന്തവാടി ബിഷപ്പ് കന്യാസ്ത്രീകളോട് ആഴ്ചയിലൊരിക്കല്‍ ഉപവാസവും ജപമാല പ്രാര്‍ത്ഥനയും ആവശ്യപ്പെട്ടത്.
സര്‍ക്കുലര്‍ അയച്ചത് ആഗസ്റ്റ് മൂന്നിനാണ്. രൂപതയിലെ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയും കന്യാസ്ത്രീകളും പ്രതിസ്ഥാനത്തുള്ള കേസില്‍ ബിഷപ്പിനെ കോടതി വിസ്തരിച്ചിരുന്നു. പ്രതിഷേധമുള്ള കന്യാസ്ത്രീകള്‍ ഫോണ്‍ വഴിയടക്കം ലഭിച്ച പ്രാര്‍ത്ഥനാ ആഹ്വാനത്തോട് സഹകരിച്ചില്ല. നിലവിലെ വിവാദങ്ങള്‍ സഭക്ക് അകത്തുനിന്നും പുറത്തുനിന്നും ആക്രമിച്ച് സഭയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നാണ് ജൂലെ 28ന് ജോസ് പൊരുന്നേടം ഇറക്കിയ മറ്റൊരു സര്‍ക്കുലറില്‍ പറയുന്നത്.
Post Your Comments