പൊറോട്ട, ചപ്പാത്തി, അപ്പത്തിന്‌ടെ കുടെ ഒക്കെ കഴിക്കാന്‍ ഒരു ബെസ്റ്റ് സൈഡ് ഡിഷ് ആണ് ഗോപി മഞ്ചൂരിയന്‍. ഇത് വീട്ടില്‍ തയാറാക്കാന്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ വളരെ എളുപ്പം തയാറാക്കാവുന്ന ഒന്നാണ്. ഗോപി മഞ്ചൂരിയന്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
മൈദ- അരകപ്പ്
കോണ്‍ഫ്ളോര്‍- കാല്‍കപ്പ്
സോയാസോസ്- രണ്ട് സ്പൂണ്‍
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മുട്ട-ഒന്ന്
മുളകുപൊടി- ഒരു സ്പൂണ്‍
വെള്ളം ആവശ്യത്തിന്
ഇവയെല്ലാം കൂടി മിക്‌സ് ചെയ്ത് ബാറ്റര്‍ തയ്യാറാക്കുക.
കോളീഫ്ളവര്‍ 1
ഉള്ളി- 1
സോയാസോസ്- രണ്ട് സ്പൂണ്‍
ടൊമാറ്റൊ കെച്ചപ്പ്- 4 സ്പൂണ്‍
പച്ചമുളക്- 3
എണ്ണ
തയ്യാറാക്കുന്ന വിധം
കോളീഫ്ളവര്‍ കഷ്ണങ്ങളാക്കി മഞ്ഞന്‍പൊടിയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പസമയം ഇട്ടുവയ്ക്കുക. വെള്ളം ഊറ്റികളയുക. ഓരോന്ന് എടുത്ത് ബാറ്ററില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.
ഫ്രയിങ്ങ് പാനില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക. സോയാസോസ്,കെച്ചപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക.
ഒരു സ്പൂണ്‍ കോണ്‍ഫ്ളോര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ച് കൊടുക്കുക . തിളക്കുമ്പോള്‍ പൊരിച്ച കോളീഫ്ളവര്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് രണ്ട്മിനുറ്റ് കഴിഞ്ഞ് ഇറക്കി വയ്കാം.
Post Your Comments