KeralaLatest News

വളര്‍ത്തുപൂച്ചയെ കാണാനില്ല; കണ്ടെത്തുന്നവർക്ക് ഈ നമ്പറിലേക്ക് വിളിക്കാം; പാരിതോഷികം ഇങ്ങനെ

കണ്ടെത്തി തിരികെ നല്‍കുന്നവര്‍ക്ക് നല്ലൊരു പാരിതോഷികം

തിരുവനന്തപുരം: വളര്‍ത്തുപൂച്ചയെ കാണാനില്ലന്ന് പരസ്യം നൽകി യുവതി. വീട്ടിലെ ഓമനയായ വളർത്തു പൂച്ചയെ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഒടുവിൽ മറ്റൊന്നും ആലോചിക്കാതെ പത്രത്തിൽ പാരസ്യം നൽകാൻ തന്നെ തീരുമാനിച്ചു. പൂച്ചയെ കഴിഞ്ഞ മാസം 31 മുതല്‍ക്കാണ് കാണാതായത്. കണ്ടെത്തി തിരികെ നല്‍കുന്നവര്‍ക്ക് പതിനായിരം രൂപയുടെ പ്രതിഫലം നല്‍കാനും വീട്ടുകാർ തയ്യാറാണ്.

ALSO READ: തന്റെ പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു

തിരുവനന്തപുരം മലയന്‍കീഴ് ശാസ്താനഗറില്‍ നിന്നുമാണ് പൂച്ചയെ കാണാതായത്. പൂച്ചയെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇതാണ് മങ്ങിയ വെളളനിറമാണ്, രണ്ട് വയസ് പ്രായമുള്ള പൂച്ചയുടെ ഇരു താടിയിലേയും ഒരോ കോമ്ബല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. പൂച്ചയെ എവിടെയെങ്കിലും കണ്ടാല്‍ 9447228321 എന്ന നമ്പരില്‍ വിളിക്കൂ, ഒരു സഹായം ചെയ്യുന്നതിനൊപ്പം ഒരു പ്രതിഫലവും കിട്ടും.

shortlink

Post Your Comments


Back to top button