പത്തനാപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്തനാപുരം താബോര്‍ ദയറാ കോണ്‍വെന്റിലെ കന്യാസ്ത്രീ സൂസന്‍ മാത്യു(54)വിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെള്ളം ശ്വാസനാളത്തില്‍ ചെന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പരിശോധനഫലം. അന്ന നാളത്തില്‍ നിന്നും നാഫ്ത്തലിന്‍ ഗുളികയും കണ്ടെത്തിയിട്ടുണ്ട്. കന്യാ സ്ത്രീ ആത്മഹത്യ ചെയ്യാനായി ആദ്യം ഇടതു കൈത്തണ്ടയും പിന്നീട് വലത് കൈത്തണ്ടയും മുറിച്ചു. പോസ്റ്റ് മാര്‍ട്ടത്തില്‍ കണ്ടെത്തിയ നാഫ്ത്തലിന്‍ ഗുളിക വേദന അറിയാതിരിക്കാന്‍ കഴിച്ചതെന്നാണ് സൂചന. പിന്നീട് കിണറ്റിലേക്ക് ചാടി.
Read also: കന്യാസ്ത്രീയുടെ അസ്വാഭാവിക മരണം ; അന്വേഷണം നിര്‍ണ്ണായകഘട്ടത്തിലേക്ക്
അതേസമയം ഫോണ്‍ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ നിരവധി തവണ വിളിച്ച ഒരു നമ്പറിന്റെ ഉടമയ്ക്ക് ആത്മഹത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അദ്ധ്യാപികയായ ഇവര്‍ ഒരാഴ്ചയായി അവധിയിൽ ആയിരുന്നു. വെള്ളിയാഴ്ചയാണ് തിരിച്ചെത്തിയത്. ഈ ദിവസങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ മഠത്തില്‍ നടന്നതായി ഒരു വിരവുമില്ലെന്നാണ് മഠം അധികൃതര്‍ പൊലീസിനോട് പറഞ്ഞത്. സിസ്റ്റര്‍ സൂസമ്മ ആരോഗ്യപ്രശ്നങ്ങളാല്‍ മാനസിക വിഷമത്തിലായിരുന്നെന്നു സിസ്റ്ററിന്റെ സഹോദരി അറിയിച്ചതും ചര്‍ച്ചയായിട്ടുണ്ട്.
Post Your Comments