തലയില്‍ ഒറ്റനരയുള്ളത് ഭാഗ്യവാന്മാരുടെ ലക്ഷണമെന്നാണ് പൊതുജന ഭാഷ്യങ്ങള്‍.. അതുപോലെ തന്നെ മറുകിനെ ചുറ്റിപ്പറ്റിയും ഇത്തരത്തിലുള്ള സ്വരങ്ങള്‍ ഉണ്ട്… എന്തുതന്നെ പറഞ്ഞാലും മറുക് ചിലരുടെ മുഖത്തിന് ഒരു പ്രത്യേക അഴകാണ് പകര്‍ന്ന് നല്‍കുന്നത്..1980 കാലഘട്ടം തൊട്ട് സിനിമയില്‍ തിളങ്ങി നില്ക്കുന്ന സൗന്ദര്യത്തിന്റെ പ്രതീകമായ മേനക തന്നെ മറുക് ചൂടിയ ഒരു സുന്ദരിയായിരുന്നു.
മുഖത്ത് തന്നെ മറുകില്ലെങ്കിലും ശരീരത്തിന്റെ എവിടെങ്കിലും മറുക് കിട്ടാത്തവര്‍ വളരെ കുറച്ച് മാത്രമായിരിക്കുമെന്നത് സമ്മതാര്ഹമായ കാര്യമാണ്.. നിങ്ങള്‍ക്ക് മറുക് ശരീരത്തില്‍ പല ഭാഗത്തും ഉണ്ടെങ്കിലും വയറില്‍ മറുകുള്ളവര്‍ അതിഭാഗ്യവന്മാരാണെന്ന് പഠനങ്ങള്‍ പറയുന്നു. വയറില്‍ മറുകുളളവര് വലിയ ബുദ്ധിശാലികളും (intelligent) സാമര്ത്ഥമുള്ളവരും കൗശലശാലികളും ആയിരിക്കുമെന്നാണ് ഈ വിഷയത്തില്‍ ഗ്രാഹിയുളളവര് പറയുന്നത്… ഇങ്ങനെ മറുകുള്ളവര്‍ അവരുടെ ജ്ഞാനം (knoweldge) കൊണ്ട് വലിയ സമ്പാദ്യം ഉണ്ടാക്കും. പക്ഷേ ഇത്തരത്തില്‍ ഭാഗ്യം സിദ്ധിച്ചവര്‍ എത്ര പണം സമ്പാദിച്ചാലും കണക്കില്ലാതെ ചിലവാക്കി കളയും എന്നതാണ് ഇക്കൂട്ടരുടെ ബലഹീനത (bad habit).
അതുകൊണ്ട് തന്നെ ഈ ഒരു കൂട്ടര് പണം ചെലവാക്കുന്നതില്‍ മിതത്വം പാലിച്ചാല്‍ അതായത് ഇവര്‍ പണത്തിന്റെ മൂല്യം മനസിലാക്കി ചെലവാക്കാന്‍ തുടങ്ങിയാല്‍ പിന്നെ ആര്‍ക്കും ഇവരുടെ വളര്‍ച്ചയെ തടയാന്‍ കഴിയില്ല എന്ന് മാത്രമല്ല, ഇവര്‍ വലിയ സമ്പത്തുള്ളവരായി സമൂഹത്തില്‍ പ്രതിഷ്ഠിക്കപ്പെടുമെന്നത് സുര്യന് കിഴക്കുദിക്കുന്നത് പോലെ അച്ചിട്ടായിരിക്കുമെന്ന് ഈ മേഖലയിലുളള പഠനഗവേഷകര് അഭിപ്രായപ്പെടുന്നു.
Post Your Comments