Latest NewsInternational

ചൈനീസ് പ്രസിഡന്റിനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് കിം ജോംങ് ഉന്‍

ചൈനയുമായുള്ള സഹകരണം മെച്ചപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും കിം പറഞ്ഞു

പ്യോംങ്യാംങ്: ചൈനീസ് പ്രസിഡന്റായ ഷീ ജിന്‍പിങിനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്‍. രാജ്യം രൂപീകൃതമായതിന്റെ 70-ാം വാര്‍ഷികത്തില്‍ അതിഥിയായെത്തിയ ചൈനീസ് പ്രതിനിധി ലീ സഹന്‍ഷുവിനോടാണ് കിം ഇക്കാര്യം അറിയിച്ചത്. ചൈനയുമായുള്ള സഹകരണം മെച്ചപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും കിം പറഞ്ഞു. ഒരു കൊറിയന്‍ ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച റിപോർട്ടുകൾ പുറത്ത് വിട്ടത്.

Also Read: സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button