KeralaLatest News

മത്സ്യങ്ങള്‍ വ്രണം ബാധിച്ച് അഴുകുന്നു : മീനുകളില്‍ പുതിയ രോഗം

കൊച്ചി: പ്രളയം കഴിഞ്ഞതോടെ സംസ്ഥാനത്ത് ഭൂമിയിലും നദികളിലും പല മാറ്റങ്ങള്‍ കാണുന്നു. പുഴ മത്സ്യങ്ങളില്‍ ചില രോഗബാധ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പല മത്സ്യങ്ങളിലും വ്രണം ബാധിച്ച് അഴുകിയ നിലയിലാണ്.

Read Also : മീന്‍ ചതിച്ചു, അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ വെള്ളിയായി

മലബാറിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിന്‍, കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലെ ഉള്‍നാടന്‍ ജലാശയ മത്സ്യങ്ങളില്‍ രോഗബാധ കണ്ടെത്തിയതായി കുഫോസ് അധികൃതര്‍ അറിയിച്ചു. മത്സ്യങ്ങളുടെ ശരീരം അഴുകി വൃണമുണ്ടാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ്, സിഡ്രോം എന്ന ഫംഗസ് രോഗബാധയാണ് കണ്ടുവരുന്നത്. പ്രളയത്തെ തുടര്‍ന്ന് ജലാശയങ്ങളിലെ ലവണാംശത്തിലും താപനിലയിലും മാറ്റം വന്നതാണ് രോഗബാധയ്ക്ക് കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button