കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കേസിൽ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമർപ്പിക്കാനാണ് സാധ്യത. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ നേരിട്ട് പങ്കാളികളായ പ്രതികളെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്.
ALSO READ: അഭിമന്യുവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ
ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറി മുഹമ്മദ് റിഫ, മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി ജെ ഐ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ആദില്‍, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, ക്യാമ്ബസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷററായ നെട്ടൂര്‍ സ്വദേശി റെജീബ്, പത്തനംതിട്ട സ്വദേശിയും കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ഥിയുമായ ഫറൂഖ് എന്നിവരടക്കമുള്ള പ്രതികളെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്. എസ്ഡിപിഐ ക്രിമിനലുകളായ 15 പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Post Your Comments